മസ്കറ്റ്: ഒമാന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ മസ്കറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.
ഒമാന്‍ സൈന്യത്തിന് കീഴിലുള്ള സ്ഥലത്ത് രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. 1600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുമാവും. മസ്കറ്റിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒമാന്‍ സൈനിക മന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ മൊഹമ്മദ് ബിന്‍ നാസര്‍ അല്‍ റാസ്പിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലിയും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പ്രമുഖ സൈനിക ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ എ.വി. അനന്തും ചടങ്ങില്‍ സംബന്ധിച്ചു. ഒമാന്‍ പ്രതിരോധ വകുപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മിക്കാനായി നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഒടുവില്‍ ലുലു ഗ്രൂപ്പാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്. ലുലു ഗ്രൂപ്പിന് റീട്ടെയില്‍ വ്യാപാര രംഗത്തുള്ള പരിചയസമ്പത്ത് പുതിയ പദ്ധതിയില്‍ പ്രതിഫലിപ്പിക്കുമെന്നും ഇതിനായി അവസരം നല്കിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോട് നന്ദിയുണ്ടെന്നും എം.എ. യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: