മാവേലിക്കര: കുറത്തികാട് പോലീസിന്റെ ഇടനിലയില്‍ വീട്ടമ്മയില്‍ നിന്നും സിഐടിയുക്കാര്‍ നോക്കുകൂലി വാങ്ങി. കുറത്തികാട് ജങ്ഷനു സമീപം കാട്ടുംതലക്കല് റേയ്ച്ചലില് നിന്നുമാണ് 500 രൂപ വാങ്ങിയത്. റേയ്ച്ചലിന്റെ വീടിന്റെ മുന്നില്‍ തറയോട് പാകുന്ന ജോലി നടന്നുവരികയാണ്. നേരത്തെ ഇവിടെ 500 തറയോട് ഇറക്കിയതിന് ഒന്നിന് 1.50 പൈസ പ്രകാരം 750 രൂപ സിഐടിയുക്കാര്‍ വാങ്ങിയിരുന്നു. ഈ തുക അധികമാണെന്ന് കരാറുകാരന് പറഞ്ഞെങ്കിലും ഇവര്‍ കൂലി വാങ്ങി മടങ്ങി. നിലവില്‍ 70 പൈസ ഉള്ളപ്പോഴാണ് 1.50 പൈസ വാങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കരാറൂകാരന് വീണ്ടും 500 തറയോടും കുറച്ച് എംസാന്‍ഡും ഇറക്കി. ഈ സമയം സിഐടിയുക്കാര്‍ സ്ഥലത്ത് ഇല്ലായിരുന്നു. ഇന്നലെ രാവിലെ വിവരം അറിഞ്ഞ് സിഐടിയുക്കാര്‍ വീട്ടിലെത്തി പണി തടസപ്പെടുത്തുകയും തൊഴിലാളികളൈ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഈ സമയം വീട്ടമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ പറഞ്ഞു നോക്കിയെങ്കിലും സിഐടിയുക്കാര്‍ വഴങ്ങിയില്ല. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിയ വീട്ടമ്മ സിഐടിയുക്കാര്‍ക്കെതിരെ പരാതി നല്കി. എന്നാല്‍ സ്റ്റേനില് നടന്ന ചര്‍ച്ചയില്‍ സിഐടിയുക്കാര്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീട്ടമ്മയില്‍ നിന്നും 500 രൂപ വാങ്ങി നല്‍കുകയായിരുന്നു. നോക്കുകൂലി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമ്പോഴാണ് പോലീസിന്റെ ഇടനിലയില്‍ നോക്കുകൂലി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: