മാന്നാര്‍: മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രത്തില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പ്പെടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന 1,484 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്ത് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കു കൈമാറി താത്ക്കാലികമായി വിതരണ കേന്ദ്രത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്തു.
മാന്നാര്‍-വള്ളക്കാലി വീയപുരം റോഡില്‍ കുരട്ടിശേരി പാവുക്കര കടപ്രമഠം ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പരിശോധന. മണ്ണെണ്ണ വിതരണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കാണിക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിന്റടിസ്ഥാനത്തില് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
1080 ലിറ്റര്‍ മണ്ണെണ്ണയാണ് കണക്കു പ്രകാരം കാണേണ്ടത്. എന്നാല്‍ സ്റ്റോക്ക് 2564 ലിറ്റര്‍ ഉണ്ടെന്ന് കണ്ടെത്തി. വിതരണ കണക്കുകളില്‍ കൃത്രിമം കാട്ടുകയും അളവില്‍ കുറച്ചു നല്‍കിയും ആണ് ഇത്രയധികം മണ്ണെണ്ണ അനധികൃമായി സൂക്ഷിച്ചിരുന്നത്. ഇത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനധികൃതമായി കണ്ടെത്തിയ മണ്ണെണ്ണ ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ക്ക് കൈമാറി. ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഷെയ്ഖ് ഷിബു, വിജിലന്‍സ് എഎസ്ഐമാരായ ഇഗ്നേഷ്യസ്, സഞ്ജീവ്, ബൈജു, സോമന്, സപ്ലൈ ഓഫീസര്‍ ഷാജഹാന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഹരിപ്പാട് കൊടുമള്ളയില് കെ.ജെ. അലക്സാണ്ടറുടെ പേരിലുള്ളതാണ് ഏജന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: