1958ല്‍ പഠിച്ചവരുടെ സംഗമത്തിനെത്തിയവര്‍ പൂര്വാദ്ധ്യാപകന് വി.കെ. ജയദേവനോടൊപ്പം അന്നത്തെ ക്ലാസമുറിയില്‍
മുഹമ്മ: 56 വര്‍ഷം മുമ്പ് പഠിച്ച സ്കൂളിന്റെ പടിവാതില്‍ക്കലെത്തി അവര്‍ സൗഹൃദം പങ്കുവച്ചു. അന്ന് പഠിപ്പിച്ച അദ്ധ്യാപകരില്‍ ജീവിച്ചിരിപ്പുള്ള രണ്ടുപേരില്‍ ഒരാളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. മുഹമ്മ സിഎംഎസ് എല്‍പി സ്കൂളിലാണ് 56 വര്‍ഷങ്ങള്‍ മുമ്പ് അഞ്ചാം തരത്തില്‍ പഠിച്ചിരുന്ന പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം നടന്നത്. സംഗമം സംഘടിപ്പിക്കാന്‍ നേതൃത്വം എടുത്തത് ഡോ. കെ.എന്‍. ജയചന്ദ്രബാബുവാണ്. അന്ന് പഠിച്ച അതേ ക്ലാസമുറി തന്നെയാണ് സംഗമത്തിന് തെരഞ്ഞെടുത്തത്. അദ്ധ്യാപകനായിരുന്ന വി.കെ. ജയദേവനെ ആദരിച്ചും ഗുരുവന്ദനം നടത്തിയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: