ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് 20ന് കൊടിയേറും. 27ന് ആറാട്ടോടെ സമാപിക്കും. 20ന് ഉച്ചയ്ക്ക് 12നും ഒന്നിനും മദ്ധ്യേ തന്ത്രി പുതുമന മധുസൂദനന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. ഉച്ചയ്ക്ക് ഒന്നിന് കൊടിയേറ്റുസദ്യ. 21ന് വൈകിട്ട് 6.30ന് ചിന്മയ യുവകേന്ദ്രത്തിന്റെ ഭജന്‍സ്, 7.30ന് നൃത്തസന്ധ്യ. 22ന് രാത്രി ഏഴിന് കൃഷ്ണായനം, 9.15ന് ശ്രീഭൂതബലി, 9.30ന് വിളക്കെഴുന്നള്ളത്ത്. 23ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍. 24ന് രാവിലെ ഒമ്പതിന് കെ.ബി. സുന്ദരാംബാള്‍ സംഗീതോത്സവം. 25ന് വൈകിട്ട് ആറിന് ഗരുഡവാഹന പുറത്തെഴുന്നള്ളത്ത്. 26ന് രാത്രി 11.30ന് പള്ളിവേട്ട, പള്ളിക്കുറുപ്പ്. 27ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, 12.30ന് ഉച്ചപൂജ, ഒന്നിന് ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് ആറാട്ടുപുറപ്പാട്, രാത്രി എട്ടിന് കരിംകളിയാട്ടം- നാടന്‍പാട്ടും ദൃശ്യാവിഷ്ക്കാരവും. പഴവീട് നിക്ഷേത്രത്തില് നിന്ന് ആറാട്ടുവരവ്, പുലര്‍ച്ചെ ഒന്നിന് കൊടിയിറക്ക്, വലിയകാണിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: