ആലപ്പുഴ: റാണി പാടശേഖരത്തിന്റെ പുറം ബണ്ട് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം കരാര്‍ നല്‍കിയതായി ആക്ഷേപം. മേരി മാതാ കമ്പനിക്കാണ് ബണ്ട് നിര്‍മ്മാണം കരാര്‍ നല്‍കിയിട്ടുള്ളത്. രണ്ട് പതിറ്റാണ്ടിലേറെ കൃഷി ചെയ്യാതെ വെള്ളം കയറിയ റാണി ചിത്തിര പാടശേഖരങ്ങളിലെ പുറം ബണ്ട് ബലപ്പെടുത്താന്‍ കുട്ടനാട് പാക്കേജില്‍പ്പെടുത്തി 24 കോടിയുടെ കരാര്‍ നല്‍കിയെങ്കിലും ഇതുവരെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ വര്‍ഷം പുഞ്ച കൃഷിക്ക് റാണി കായല്‍ പുറം ബണ്ട് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് തയാറായില്ല.
ചിത്തിരയിലാകട്ടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉറപ്പു നല്‍കിയെങ്കിലും സപ്തംബറില്‍ മാത്രമാണ് ഏകദേശം പണി പൂര്‍ത്തിയായത്. കരാറുകാരന്റെ അനാസ്ഥയാണ് റാണിയിലെ കൃഷി പൂര്‍ണമായും ഈ വര്‍ഷം ഉപേക്ഷിക്കേണ്ടി വന്നത്. കരാറുകാരന്റെ മെല്ലെപ്പോക്ക് മൂലം റാണി, ചിത്തിര പാടശേഖരങ്ങളിലെ പട്ടയ ഉടമകള്‍ക്കുണ്ടായ ഭീമമായ നഷ്ടം കരാറുകാരന് നല്കാന് തയാറാകണമെന്ന് പാടശേഖര സമിതി പ്രസിഡന്റുമാരായ അഡ്വ. വി. മോഹന്‍ദാസ്, എ.ഡി. കുഞ്ഞച്ചന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: