ആലപ്പുഴ: കുട്ടനാട് കാര്‍ഷിക മേഖലയില്‍ നെല്ല് ചുമടുമായി ബന്ധപ്പെട്ട് കുട്ടനാട് കാര്‍ഷിക മേഖലാ വ്യവസായ ബന്ധസമിതി (ഐആര്‍സി) നിഷ്കര്‍ഷിച്ച കൂലി നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ കൂലി ഈടാക്കിയാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. അമിത കൂലി ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കുട്ടനാട് ഐആര്‍സി ഒക്ടോബര്‍ 15ന് നെല്ല് ചുമട് കൂലി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കൂലി ഈടാക്കുന്നതും അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നവര്‍ക്കുമെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കും. അമിത കൂലി ആവശ്യപ്പെട്ടാല്‍ പോലീസ് സ്റ്റേഷനിലോ ജില്ലാ ലേബര്‍ ഓഫീസിലോ വിവരം അറിയിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: