ആലപ്പുഴ: ലാബുകളുടെയും സ്കാനിങ് കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ഗര്‍ഭസ്ഥശിശു പരിശോധനാ സംവിധാനം, ഗുണനിലവാരമുറപ്പാക്കല് എന്നിവയുമായി ബന്ധപ്പെട്ട ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. സ്കാനിങ് കേന്ദ്രങ്ങളുടെ രജിസ്ട്രേഷന് കര്‍ശനമായി പരിശോധിക്കും. ലാബുകളിലെയും സ്കാനിങ് കേന്ദ്രങ്ങളിലെയും അടിസ്ഥാന സൗകര്യം, പരിശോധനാ സൗകര്യം, ഗുണനിലവാരം എന്നിവ നിരീക്ഷിക്കാന്‍ പരിശോധന നടത്തും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ പ്രസവമുറികളുടെയും ഓപ്പറേഷന് തീയറ്ററുകളുടെയും ഗുണനിലവാരം പരിശോധിക്കും. ജില്ലയിലെ ഒമ്പതു ലാബുകളില്‍ പരിശോധന നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ. സഫിയാബീവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: