തിരുവല്ല: മോഷണ കഥക ള്‍ പലത് കേട്ടിട്ടുണ്ടെങ്കിലും മതില്‍ക്കെട്ട് മോഷ്ടിച്ചു വെന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതാണ്. പെരിങ്ങര പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ് അത്ഭുതപ്പെടുത്തുന്ന ഈ മോഷണം ന ടന്നത്. കരുവടിയില്‍ വിദേശ മലയാളിയായ പ്രസാദ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മതിലാ ണ് കഴിഞ്ഞദിവസം മോഷണം പോയത്. തന്റെ പുരയിടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന 156 മീറ്റര്‍ നീളത്തി ലുള്ള മതിലാണ് കാണാതായിരിക്കുന്നത്.
പുരയിടത്തോട് ചേര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വയിലില്‍ കോണ്‍ക്രീറ്റ് മതില് നിര്‍മ്മിച്ചത്. 78 കോണ്‍ക്രീറ്റ് സ്ലാബുകളും, സ്ലബുകള്‍ ഉറപ്പിച്ചിരുന്ന 52 തൂണുകളുമാണ് നേരം വെളുത്തപ്പോള്‍ കാ ണാതായത്. 8 തൂണുകള്‍ പഴയ സ്ഥലത്ത് ബാക്കി നി ല്ക്കുന്നുണ്ട്. അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്യു ന്ന പ്രസാദിന്റെ ഭാര്യ മിനിയും, സഹായിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വീട്ടില്‍നിന്നും നൂറ് അടിയോളം അകലെ പുരയിടത്തോട് ചേര്‍ന്ന് 2 അടിയോളം വെളളം നിറഞ്ഞുകിടന്ന വയലില്‍ നിര്‍മ്മിച്ചിരുന്ന മതില് കാണാതായതിനെ തു ടര്‍ന്ന് മിനി വിദേശത്തുളള പ്രസാദിനെ ഫോണില്‍ വിവരം അറയിച്ചു. വിവരമറിഞ്ഞ പ്രസാദ് ഉടന്‍തന്നെ നാട്ടിലെത്തി. ഒരുലക്ഷം രൂപ ചിലവുള്ള മതില് മോഷണത്തേക്കാള്‍ തനിക്കെതിരെയുള്ള ഈ പ്രവൃത്തിയാ ണ് പ്രസാദിനെ വേദനിപ്പിച്ചത്. പുളിക്കീഴ് പോലീസില്‍ പരാതി നല്കി. മോഷ്ടാവി നെ പിടികൂടുന്നതും കാത്തിരിക്കുകയാണ് പ്രസാദ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: