തിരുവല്ല: പുറമ്പോക്ക് ഭൂമിയി ലെ ആറോളം മരങ്ങള്‍ വീടുക ള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. പെരിങ്ങര പുതുക്കുളങ്ങര റോ ഡില് ചെന്നയ്ക്കാട്ട് പടിക്ക് സ മീപം വീടുകള്‍ക്ക് മുകളിലേക്ക് ചരിഞ്ഞ് പുറമ്പോക്ക് ഭൂമിയി ല്നില്ക്കുന്ന മരങ്ങളാണ് നാ ലോളം വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഈ മരങ്ങളില്‍ ഒന്ന് വീടിനു മുകളിലേക്ക് മറിഞ്ഞുവീണ് പെരിങ്ങര കോതേലില്‍ രാമചന്ദ്രന് നായരുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
വെളളിയാഴ്ച ഉണ്ടായ ശക്തമായ കാറ്റില്‍ ചരിഞ്ഞ മരം സമീപത്തെ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. വീടിന് ഭീഷണി ഉയര്‍ത്തി മരം ചരിഞ്ഞുനില്‍ക്കുന്ന വിവരം രാമചന്ദ്രന് നായര്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കി ലും പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തിയശേഷം മാത്ര മേ മരം മുറിക്കാന്‍ കഴിയൂ എ ന്ന നിലപാടിലായിരുന്നു അധികൃതര്‍.
പഞ്ചായത്ത് അധികൃതര്‍ മരം മുറിച്ചു മാറ്റാന്‍ കാലതാമസം എടുത്തതാണ് തെങ്ങില്‍ തട്ടിനിന്നിരുന്ന മരം ഇന്നലെ വീടിന് മുകളിലേക്ക് പതിച്ചത്. മറിഞ്ഞുവീണ മരത്തിന് സമീപമായി നില്ക്കുന്ന മരങ്ങളാണ് സമീപവീടുകള്‍ക്ക് ഇപ്പോള്‍ ഭീഷണി ഉയര്ത്തു ന്നത്. ഇവ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ സമീപവാസികള്‍ പഞ്ചായത്തിന് നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തായ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുമൂലം പ്രദേശവാസികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: