തിരുവല്ല: സ്ഥിരമായി ഓടിക്കൊണ്ടിരുന്നതും സ്റ്റോപ്പില്ലാത്തതുമായ അഞ്ച് സ്ഥിരം ട്രയിനുകള്‍ക്കും ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പുതിയതായി അനുവദിച്ച പ്രത്യേകട്രയിനുകള്ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിച്ചു. തീര്‍ത്ഥാടകരുടെ സൗകര്യാര് ത്ഥം 7 പുതിയ പ്രത്യേക ട്രയിനുകളാണ് അനുവദിച്ചിട്ടുളളത്. ഈ ഏഴുവണ്ടികള് പോകുന്നതും വരുന്നതും വ്യത്യസ്ത പേരുകളില്‍ ആയതിനാല്‍ 14 വണ്ടികള്‍ അനുവദിച്ചതായാണ് റയില്‍വെ പറയുന്നത്. കൂടുതല്‍ നിരക്ക് ഈടാക്കുന്ന 6 പ്രീമിയം സൂപ്പര്‍ഫാസറ്റ് ട്രയിനുകള്‍ വേറെ അനുവദിച്ചിട്ടുണ്ട്.
പക്ഷേ ഈ ട്രയിനുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പില്ല. ചെന്നൈ-കൊച്ചുവേളി (00651), കൊച്ചുവേളി – ചെന്നൈ(00654), കൊച്ചുവേളി- ചെന്നൈ(00652), ചെന്നൈ കൊച്ചുവേളി(00653), ബാംഗ്ലൂര്‍- തിരുവനന്തപുരം(02657), തിരുവനന്തപുരം- ബാംഗ്ലൂര്‍(00658) എന്നീ പ്രമിയം ട്രയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിക്കാത്തത്. ചെന്നൈയില്‍നിന്നുള്ള പ്രീമിയം ട്രയിനുകള്‍ക്ക് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ബാംഗ്ലൂരില്‍നിന്നുള്ള സൂപ്പര്‍ഫാസ്റ്റ് ട്രയിനുകള്‍ക്ക് കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളംടൗണ്‍, കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
തിരുവനന്തപുരം ചെന്നൈ സൂ പ്പര്‍ഫാസ്റ്റ് (ശനി), ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്(ബുധന്‍), കൊച്ചുവേളി ഡെറാഡൂണ്‍ എക്സ്പ്രസ്സ്(വെള്ളി), കൊച്ചു വേളി യശ്വന്ത്പൂര്‍ എക്സ്പ്രസ് (തിങ്കള്‍, ബു ധന്, വെള്ളി), തിരുവനന്തപുരം കണ്ണൂര്‍ ജന ശതാബ്ദി (ചൊവ്വ, ശനി ഒഴികെ) എന്നീ സ്ഥി രം വണ്ടികള്‍ക്കാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുവല്ലയില്‍ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. സ്ഥിരമായി ഓടുന്ന വണ്ടികളില്‍ കൊച്ചുവേളി യശ്വന്ത്പൂ ര്‍ ഹുബ്ലിഎക്സ്പ്രസ് (എസി) മാത്രമാണ് തിരുവല്ലയില്‍ സ്റ്റോപ്പില്ലാത്തതായുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: