നെടുങ്കണ്ടം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയ ബി.എഡ്. സെന്റര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തരവ്. രണ്ട് മാസം മുന്‍പ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടത്ത് സമരം നടത്തിയിരുന്നു.
വി.സി ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കോളേജ് തുറക്കുന്നതില്‍ യൂണിവേഴ്സിറ്റി തടസം നില്‍ക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോളേജ് തുറക്കാന്‍ അധികൃതര്‍ നടപടി നീക്കിയത്. ഉടന്‍ തന്നെ അഡ്മിഷന് സ്വീകരിച്ച് ക്ലാസ് പുനരാരംഭിക്കുന്നതിനും ഉത്തരവിറക്കിയ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് ബി.ജെ.പി ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: