ഗുരുവായൂര്‍: അനുപമ സംഗീതത്തിന്റെ മാസ്മരികത തീര്‍ക്കുന്ന സംഗീത രാപകലുകള്‍ക്ക് ഗുരുവായൂര്‍ ചെമ്പൈവേദിയില്‍ തിരിതെളിഞ്ഞു.ഇനി പതിഞ്ചുനാള്‍ ശുദ്ധ സംഗീതത്തിന്റെ നാളുകള്‍.ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ ഐ എസ് ആര് ഒ ചെയര്മാന് ഡോ.കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയര്മാന് ടി വി ചന്ദ്രമോഹന് അധ്യക്ഷനായി.ഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം മങ്ങാട് കെ നടേശന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ സമ്മാനിച്ചു. ചെമ്പൈ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന് സംഗീതോത്സവ വേദിയില്‍ പ്രതിഷ്ഠിച്ചു.ഉദ്ഘാടനത്തിന് ശേഷം മങ്ങാട് കെ നടേശന് കച്ചേരി നടത്തി.ഡോ.കെ രാധാകൃഷ്ണനും വേദിയില്‍ സംഗീതാര്‍ച്ചന നടത്തി.
ഭരണസമിതിയംഗങ്ങളായകെ സി ശ്രീമാനവേദന്‍ രാജ(ഉണ്ണി അനുജന് രാജ),മല്ലിശ്ശേരി പരമേശ്വരന് മ്പൂതിരിപ്പാട്,പി സി നാരായണന് നമ്പൂതിരിപ്പാട് , എന്‍ രാജു, കെ ശിവശങ്കരന്,അഡ്വ.എം ജനാര്ദ്ദനന്,അനില്‍ തറനിലം,സംഗീതോത്സവസബ്ബ് കമ്മിറ്റിയംഗങ്ങളായഡോ. ഓമനക്കുട്ടി, പാല സി കെ രാമചന്ദ്രന്,മണ്ണൂര്‍ രാജകുമാരനുണ്ണി,തിരുവനന്തപുരം വി സുരേന്ദ്രന്,തിരുവിഴ ശിവനന്ദന്.പ്രൊ.വൈക്കം വേണുഗോപാല്‍,എന്‍ ഹരി,പാര്‍വ്വതിപുരം പത്മനാഭ അയ്യര്‍,ചെമ്പൈ സുരേഷ്,കെ എം എസ് മണി എന്നിവര്‍ സംസാരിച്ചു. അഡ്വ. എ സുരേശന് സ്വാഗതവും കളക്ടര്‍ എം എസ് ജയ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: