അന്തിക്കാട്: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചിട്ടും അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഗുരുവായൂരില്‍ റോഡുകളുടെ ശോചനീയാ വസ്ഥ പരിഹരിക്കാതിരിക്കുന്നതെന്ന് ഹിന്ദു ഐക്യേവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആരോപിച്ചു.ശബരിമല തീര്‍ത്ഥാടന കാലയളവില്‍ 50 ലക്ഷത്തിലധികം ഭക്തജനങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നുണ്ട്.
ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എണ്ണത്തിനനുസരിച്ച് ലഭ്യമാക്കണം.
അയ്യപ്പന്മാര്ക്ക് വിരിവെക്കാനുള്ള സൗകര്യം, പാര്‍ക്കിംഗ്, ഭക്ഷണം എന്നിവ ഗുരുവായൂരില്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും മുന്‍സിപ്പാലിറ്റിയും ദേവസ്വവും കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. തീര്‍ത്ഥാടനകാലത്ത് 50 കോടിയിലധികം രൂപ ഗുരുവായൂര്‍ ദേവസ്വത്തിന് മാത്രം വരുമാനം ലഭിക്കും.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശബരിമലയിലും ഗുരുവായൂരിലും ചെയ്യുന്ന സേവനത്തിന് കണക്കുപറഞ്ഞ് കോടികള്‍ വസൂലാക്കുന്നതല്ലാതെ യാതൊരു കാര്യവും ചെയ്യാന്‍ ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് ഇ.എസ്. ബിജു ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ രക്ഷാസമിതിഅംഗങ്ങളായ എം.ബിജേഷ്, പ്രസാദ് കാക്കശ്ശേരി, പ്രതീഷ് ചാവക്കാട്, അനില്മഞ്ചറമ്പ്, പി.ജി.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: