ഗുരുവായൂര്‍: മണ്ഡലമാസക്കാലമായിട്ടും ഗുരുവായൂരിലെ തകര്‍ന്നറോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിനെ കരിങ്കൊടി കാണിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടേയും ജില്ലാകളക്ടറുടേയും എംഎല്‍എയുടേയും ഉറപ്പുകള്‍ പാലിക്കാതെ റോഡ്പ്രവൃത്തി ഇപ്പോഴും ഇഴയുകയാണ്.
ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നതിനുള്ള ശക്തമായ പ്രതിഷേധമായിരുന്നു ബിജെപി പ്രകടിപ്പിച്ചത്. ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ രാജന് തറയില്‍, സുമേഷ് തേര്‍ളി, ബാബു തൊഴിയൂര്‍, മോനിഷ്, ജിതിന്‍ലാല്‍ എന്നിവരെ പോലീസ് ബലമായി നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: