വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്പനയ്ക്ക് നിരോധനം. കാരുണ്യ അടക്കമുള്ള ലോട്ടറി ടിക്കറ്റുകള്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ വില്പന നടത്തുന്നത് നിരോധിച്ച് സൂപ്രണ്ട് കെ.ബാലഗോപാലന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ലോട്ടറി വില്പന നടത്തിയിരുന്ന 12ഓളം കച്ചവടക്കാര്‍ പ്രയാസത്തിലായി. 6000 രൂപയുടെവരെ ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നവരിലധികവും നിര്‍ധനരും ശാരീരിക അവശതയനുഭവിക്കുന്നവരുമായ കച്ചവടക്കാരാണ്. എഴുപതിനായിരത്തോളം കേരള ടിക്കറ്റുകള്‍ വില്പന നടത്തിയിരുന്നു.
വില്പനക്കാര് കഴിഞ്ഞ ദിവസം ടിക്കറ്റ വില്പനയ്ക്കിടയില് സൂപ്രണ്ടിനോട് ടിക്കറ്റ് വേണമോ എന്ന് ചോദിച്ചിരുന്നുവത്രെ. ഇതില്‍ ക്ഷുഭിതനായാണ് സൂപ്രണ്ട് ടിക്കറ്റ് വില്പന നിരോധിച്ചത്. ഇതേതുടര്‍ന്ന് ലോട്ടറി കച്ചവടക്കാര്‍ സൂപ്രണ്ടിനെ നേരില്‍കണ്ട് ക്ഷമ ചോദിക്കുകയും നിവേദനം നല്‍കുകയും ചെയ്തിട്ടും സൂപ്രണ്ട് വഴങ്ങിയില്ലെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: