ട്രിപ്പോളി: ഇസ്ലാമിക തീവ്രവാദികളുമായുണ്ടായ സംഘര്‍ഷത്തില്‍ ലിബിയയില്‍ നാലു പേര് കൊല്ലപ്പെട്ടു. ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഘര്‍ഷം ഉണ്ടായത്.
സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഫജര്‍ ലിബിയ എന്ന തീവ്രവാദ ഗ്രൂപ്പാണ് സംഘര്‍ഷത്തിന് പിന്നില്‍. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഏറെ നാളായി അടച്ചിട്ടിരിക്കുകയാണ് ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളം.
മിറ്റിഗ എന്ന ചെറുവിമാനത്താവളത്തിലായിരുന്നു ഇതേ തുടര്‍ന്ന് വിമാനങ്ങള്‍ ഇറങ്ങിയിരുന്നത്. ഇവിടെയും സംഘര്‍ഷാവസ്ഥ നിലനില്കുന്നതിനാല് വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: