കണ്ണൂര്‍: ബാര്‍ കോഴ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് 19 ന് രാവിലെ 10 മണിക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അറിയിച്ചു.
ബാര്‍ അസോസിയേഷന് വര്‍ക്കിങ്ങ് പ്രസിഡണ്ട് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളസര്ക്കാറിലെ എല്ലാ മന്ത്രിമാരും ഗുണ്ടാപിരിവ് നടത്തുന്നവരെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ബാര്‍ ഉടമകളെ സമീപിച്ചത്.
നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ബാറുടമകളില്‍ നിന്ന് കോഴ കൈപ്പറ്റിയത്. 20 കോടി കോഴ നല്‍കിയെന്നാണ് ബാറുടമകള്‍ വെളിപ്പെടുത്തിയത്.
മദ്യനിരോധനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുള്ള കേസ് അട്ടിമറിക്കുവാനും സര്‍ക്കാര്‍ അഭിഭാഷകരെ നിര്‍ബന്ധിച്ച് കേസ് ദുര്‍ബലമാക്കാനുമാണ് കോഴ കൈപ്പറ്റിയ മന്ത്രിമാര്‍ ശ്രമിക്കുകയുമാണ്.
മദ്യനിരോധനമെന്ന ആശയം ഐക്യമുന്നണി ആത്മാര്‍ത്ഥമായല്ല നടപ്പിലാക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു. ബാര്‍ കോഴ കേസ് വിജിലന്‍സ് അന്വേഷിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന് സിപിഎം പറയുന്നത് കോണ്‍ഗ്രസ്സുമായുള്ള ഒത്തിതീര്പ്പിന്റെ ഫലമായാണ്.
സിബിഐ അന്വേഷിച്ചാല്‍ കോഴയില്‍ പങ്കുപറ്റിയ സിപിഎമ്മിന്റെ തനിനിറവും പുറത്തുവരും. കലക്ടറേറ്റ് മാര്‍ച്ച് ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്നും കെ.രഞ്ചിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: