ആനക്കര: മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക അഖിലകേരള തായമ്പകമത്സരത്തിന് അയ്യപ്പക്ഷേത്രസന്നിധിയില്‍ ശനിയാഴ്ച തുടക്കമായി.
കാരിക്കേച്ചറിസ്റ്റായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്ത മത്സരം കലാപ്രേമികള്‍ക്ക് ആവേശമായി. സിനിമാതാരം രശ്മി സോമന് മുഖ്യാതിഥിയായി.
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കേരള കലാമണ്ഡലം പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണന്, ഡോ. എം.പി. വിജയകൃഷ്ണന്, ജ്യോതിഷ്കുമാര്‍, കെ.പി.എസ്. ഉണ്ണി, ദേവസ്വം മാനേജര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. 17 ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഞായറാഴ്ച പുലര്‍ച്ചെവരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: