ദേവികുളം : യുവാവിനെ ജീപ്പിന്റെ ലിവര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കൊട്ടാക്കമ്പൂര്‍ സ്വദേശി കറുപ്പ്കാന്തനാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കേസുമായി ബന്ധപ്പെട്ട് കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലമുരുകന്, (27), രാജേഷ് (29), ജയഗണേശ് (23) എന്നിവരെയാണ് ദേവികുളം എസ്.ഐ നിസാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വഴിയില്‍ നില്‍ക്കുകയായിരുന്നു കറുപ്പ്കാന്തന്‍.
ബാലമുരുകനും സുഹൃത്തുക്കളും ജീപ്പോടിച്ച് കടന്ന് പോയപ്പോള്‍ കറുപ്പ്കാന്തന്‍ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബാലമുരുകന് ജീപ്പ് ഒതുക്കിയ ശേഷം ജീപ്പില്‍ നിന്ന് ലിവറെടുത്ത് ആക്രമിക്കുകയായിരുന്നു. കറുപ്പ്കാന്തനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കറുപ്പ്കാന്തന്‍ സിപിഎം അനുഭാവിയാണ്.
കറുപ്പ്കാന്തനെ ആക്രമിച്ച സംഘത്തെ നാട്ടുകാര്‍ പിടിച്ച് കെട്ടി മര്‍ദ്ദിച്ചു. പോലീസെത്തിയാണ് ഇവരെ വീണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: