കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്സ് ലൈഫ് പുതിയ ബിസിനസ് പ്രീമിയം 15 ശതമാനം വളര്‍ച്ചയോടെ 1039 കോടി രൂപയിലെത്തി. 10.7 ശതമാനം വിപണി പങ്കാളിത്തം കൈവരിക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. ലാഭം 14 ശതമാനം വര്‍ധനവോടെ 242 കോടി രൂപയായി.
ഓഹരി ഉടമകള്‍ക്ക് 150 കോടി രൂപയുടെ ഇടക്കാല ഡിവിഡന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. 91 ശതമാനം ക്ലെയിമുകളും പരിഹരിക്കപ്പെട്ടുവെന്ന് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ് അറിയിച്ചു. 26 മാസത്തിനുള്ളില്‍ തുടര്‍ച്ചയായ വളര്‍ച്ച നേടിയ ഏക ഇന്‍ഷുറന്‍സ് കമ്പനിയും മാക്സ് ആണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: