കാക്കനാട്: സംസ്ഥാന സര്‍ക്കാര്‍ ആഡംബര കാറുകള്‍ക്കുള്ള അധിക നികുതി ഇരുപതു ശതമാനമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കി. കഴിഞ്ഞമാസം ഇത് 15 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസുകളിലും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ആയിരത്തിലേറെ അപേക്ഷകളാണ് എത്തുന്നത്. ഫാന്‍സി നമ്പറിനു പോലും അനേകം പേര് ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നുമുതല്‍ മോട്ടോര്‍ വാഹനവകുപ്പ് അധിക നികുതി ഈടാക്കിത്തുടങ്ങും. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് റവന്യു ഇനത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാറുകള്‍ക്കൊപ്പം ആഡംബര വീടുകള്‍ക്കും കുടിവെള്ളത്തിനും അധിക നികുതി കൂട്ടാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: