ബ്രിസ്ബെയ്നില്‍ ജി-20 ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ അബ്ദുള്അസീസ് അല്‍ സൗദും കൂടിക്കാഴ്ച നടത്തുന്നു
ബ്രിസ്ബെയ്ന്‍: ഭാരതവുമായി എല്ലാ മേഖലയിലും സഹകരിക്കാന്‍ തയ്യാറെന്ന് സൗദി. ഇന്നലെ ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി അറേബ്യയുടെ കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ അബ്ദുള്അസീസ് അല്‍ സൗദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണ്ണായക ധാരണയിലെത്തിയത്.
മോദിയെ അഭിനന്ദിച്ച അസീസ് സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ ഭാരതവുമായി എല്ലാ മേഖലയിലും സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: