ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പോരാടാന്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണ.പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനിയും തമ്മില്‍ ഇസ്ലാമാബാദില് നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
വാണജ്യവ്യാപാരമേഖലകളിലും അതിര്‍ത്തി സുരക്ഷാപ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് തുടര്‍ന്നും പാകിസ്ഥാന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: