കോന്നി: ബസ്സ്റ്റാന്റിലെ പഞ്ചായത്തുവക ശൗചാലയങ്ങള്‍ പൊട്ടിയൊഴുകി മലിനീകരണം നടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി.
അറ്റകുറ്റപണികള്‍ നടത്താതെ കരാര്‍ നല്‍കിയിട്ടുള്ള കക്കൂസും പ്രവര്‍ത്തന രഹിതമായ ഇ ടെയ്ലറ്റും താഴിട്ട് പൂട്ടി ബിജെപി പ്രവര്‍ത്തകര്‍ താക്കോല്‍ കോന്നി എസ്ഐയ്ക്ക് കൈമാറി.
പഞ്ചായത്ത് മാലിനീകരണത്തിന് നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ താക്കോലുകള്‍ തിരികെ നല്‍കാമെന്ന ഉപാധിയോടെയാണ് പോലീസിനെ ഏല്‍പ്പിച്ചത്. പഞ്ചായത്തുവക ബസ് സ്റ്റാന്റിലാണ് താല്‍ക്കാലിക കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള പഞ്ചായത്തിന്റെ മൂത്രപ്പുരയും കക്കൂസും നാളുകളായി വന്‍ ആരോഗ്യഭീഷണിയാണ് ഉയര്‍ത്തുന്നത്.
ടാങ്ക് പൊട്ടി ഒഴുകുന്ന മാലിന്യം ബസ് സ്റ്റാന്റും കടന്ന് പുനലൂര്‍- മൂവാറ്റുപുഴ റോഡിലേക്കാണ് എത്തുന്നത്. പലതതവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു ബിജെപിയുടെ വ്യത്യസ്ഥമായ പ്രക്ഷോഭം. സമരത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്തു. ഉടന്തന്നെശൗചാലയങ്ങള് ഉപയോഗയോഗ്യമാക്കാമെന്ന ഉറപ്പിന്മേലാണ് ധര്‍ണ്ണ അവസാനിപ്പിച്ചത്.
ബസ് സ്റ്റാന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.ഹരീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കിടങ്ങേല്‍ വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.നന്ദകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.ആര്.രാജേഷ്, കെ.എ.ശാന്തകുമാര്‍, സെക്രട്ടറിമാരായ പ്രസന്നന് അമ്പലപ്പാട്ട്, സന്തോഷ് നെല്ലിമുട്ടില്‍, കോന്നി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് സുരേഷ് കാവുങ്കല്‍, ജനറല്‍ സെക്രട്ടറി അനില്‍ ചെങ്ങറ, രതീഷ് മാരൂര്‍പാലം, ഗോപകുമാര്‍, ബോസ്, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: