ഇസ്ലാമാബാദ്: താലിബാന് ഭീകരന് പൊതുമധ്യത്തില്‍ ഗോത്രവര്‍ഗക്കാരന്റെ തലവെട്ടി. വടക്ക് പടിഞ്ഞാറന്‍ വസീരിസ്ഥാനിലെ ഗോത്രമേഖലയില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
വസീരിസ്ഥാനിലെ ഖൈബര്‍ ജില്ലയിലെ ഒരു മാര്‍ക്കറ്റിനുള്ളില്‍ വെച്ചാണ് ജനങ്ങള്‍ നോക്കിനില്‍ക്കെ ഗോത്രവര്‍ഗക്കാരന്റെ തലവെട്ടിയത്. വൈകിട്ടുവരെ മൃതശരീരം അവിടെ നിന്ന് നീക്കംചെയ്യരുതെന്ന് മുന്നറിയിപ്പു നല്‍കിയാണ് ഭീകരന് മടങ്ങിയത്. ഡോണ്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
തെഹ്രിക്-ഇ-താലിബാന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് തെഹ്രിക് ഇ-ഇസ്ലാമിനും ചെറിയ സ്വാധീനമുണ്ട്. ഇരുഭീകരസംഘടനകളും ചേര്‍ന്ന് സുരക്ഷാ സൈന്യത്തിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കഴിഞ്ഞ മാസം മുതല്‍ ഭീകരസംഘടനകള്‍ക്കെതിരെ സൈന്യം തിരിച്ചടി ആരംഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് നിരവധിപേര്‍ വീടുവിട്ട് പലായനം ചെയ്തിരുന്നു. ഭീകരര്‍ക്കെതിരെ പോരാട്ടം ശക്തമാക്കിയ സാഹചര്യത്തില്‍ സിഫ, മാലിക്ദിന് ഖേല്‍ എന്നീ ഗോത്രവര്ഗവിഭാഗങ്ങളോട് ഉടന്‍ വീടുവിട്ടിറങ്ങാന്‍ സൈന്യവും ഭരണകൂടവും നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: