പാരിസ്:യൂറോപ്യന്‍ സ്പേസ് ഏജന്‍സി വാല്‍നക്ഷത്ര നിരീക്ഷണത്തിനായി വിക്ഷേപിച്ച ഫിലെ ലാന്‍ഡറില്‍ നിന്നും അവസാനനിമിഷ ചിത്രങ്ങള്‍ ലഭിച്ചു. വാല്‍നക്ഷത്രത്തില്‍ പതിച്ചതിനുശേഷം പ്രതീക്ഷിച്ചപോലെ സൗരോര്‍ജ്ജം ലഭിക്കാത്തതിനെതുടര്‍ന്ന് ഫിലെയുടെ ബാറ്ററി നിഷ്ക്രിയമായിരുന്നു.
ഇതിനുതൊട്ടുമുമ്പ് പര്യവേക്ഷണ വാഹനമായ റോസെറ്റയ്ക്ക് അയച്ചതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളും ഫോട്ടോകളും. ബാറ്ററിചാര്‍ജ് അവസാനിച്ചതിനാല്‍ പര്യവേക്ഷണദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30 ഓടെയാണ് ഫിലെയില്നിന്നുള്ള വിവരങ്ങള്‍ ലഭ്യമായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് 67പി ചുരിമോവ് ഗെരസിമെങ്കോ എന്ന വാല്‍നക്ഷത്രത്തില്‍ ഫിലെ ലാന്‍ഡര്‍ പതിച്ചത്. എന്നാല്‍ പര്യവേക്ഷണ പേടകമായ റോസെറ്റയില്‍ നിന്നും വേര്‍പിരിഞ്ഞ് വാല്‍നക്ഷത്രത്തില്‍ പതിച്ചത് അതിന്റെ കീഴക്കാംതൂക്കായ പ്രതലത്തിലാണ്്. ഈ ഭാഗത്തേക്ക് സൗരോര്‍ജ്ജം ലഭിക്കിതിരുന്നതാണ് ബാറ്ററിചാര്‍ജ് അവസാനിച്ചെങ്കിലും പര്യവേക്ഷണ ദൗത്യം ഫിലെ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇസ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വാല്‍നക്ഷത്രത്തില്‍ പതിച്ചതിനുശേഷം രണ്ട് തവണയാണ് ഫിലെ റോസെറ്റയുമായി വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
ശനിയാഴ്ച ഇസ ഫിലെയുമായി ബന്ധപ്പെടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. ഫിലെയെ പതിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഉയര്‍ത്താനാണ് നിലവില്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ സൗരോര്‍ജ്ജത്തിലൂടെ ഫിലെ പ്രവര്‍ത്തനം ആരംഭിക്കും. അതിനിടെ ഫിലെ അത് പതിച്ചിട്ടുള്ള പ്രതലത്തില്‍നിന്നും സൗരോര്‍ജ്ജം ലഭിക്കുന്ന സ്ഥലത്തേക്ക്് സഞ്ചരിക്കുന്നതായും ഇസ അറിയിച്ചു.
സെക്കന്‍ഡില്‍ 18 കിലോമീറ്റര്‍ എന്ന വേഗതയിലാണ് 67 പിസിജി വാല്‍നക്ഷത്രം സഞ്ചരിക്കുന്നത്. നിലവില്‍ ഭൂമിയില്‍ നിന്നും ഏകദേശം 510 ദശലക്ഷം കിലോമീറ്ററുകള്‍ ദൂരയാണെന്നാണ് ഇഎസ്എ വിലയിരുത്തുന്നത്. ഈ വാല്നക്ഷത്രത്തിലെത്തുന്നതിനായി ഏകദേശം 6.5 ലക്ഷം കോടി കിലോമീറ്ററുകള്‍ പര്യവേക്ഷണ പേടകമായ റോസെറ്റ ഇതിനോടകം സഞ്ചരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: