കൊച്ചി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കിംസ് കൊച്ചിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന ഡയറ്റ് എക്സിബഷന് ജനശ്രദ്ധയാകര്‍ഷിച്ചു. കിംസ് കൊച്ചിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് തോമസ് പാപ്പനശേരി എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. സീനജ് ചന്ദ്രന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രിയ, ഡോ. എ. കെ എബ്രഹാം തുടങ്ങിയവര്‍ തദവസരത്തില്‍ സംസാരിച്ചു. പ്രമേഹത്തെ നിയന്ത്രിക്കുവാനുള്ള വിവിധ മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രമേഹ ദിനോടനുബന്ധിച്ച് ലുലുമാളില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: