ബ്രിസ്ബെന്: രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും മറ്റ് തടസ്സങ്ങളെയും അതിജീവിക്കാന്‍ ഭരണകൂടങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 ഉച്ചകോടിയില്‍ ഉന്നയിച്ചു. മാത്രമല്ല ഈ നിലപാട് ജനകേന്ദ്രീകൃതവും കാപട്യരഹിതവുമായിരിക്കണം. ആഗോളവ്യാപകമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതമായാണ് കരുതപ്പെടുന്നത്. പുനരുദ്ധാരണം വിവിധ മാനങ്ങളിലൂടെ കടന്നുപോകേണ്ടതാണ്. മാത്രമല്ല അത് പ്രസ്ഥാനവത്കരിക്കപ്പെടേണ്ടതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആഗോള ഭീകരവാദം നേരിടുന്നതില്‍ രാജ്യങ്ങള്‍ ചേര്‍ന്ന് പൊതുതന്ത്രം ആവിഷ്കരിക്കണം. ഉച്ചകോടിക്കിടചെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസ് ഹോളണ്ടെയോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളിലുള്ള കണക്കില്‍പ്പെടാത്ത കള്ളപ്പണം തിരികെ എത്തിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബ്രിക്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തില്‍ അവരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് ക്വീന്‍സ് ലാന്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് വിരുന്നൊരുക്കിയത്. സാമ്പത്തിക മാറ്റം കൊണ്ടുവരുന്നതില്‍ ജി 20 നേതാക്കള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണുള്ളതെന്ന് അബോട്ട് പറഞ്ഞു. ഇതിനെക്കാള്‍ സ്വാധീനമുള്ള മറ്റൊരു കൂട്ടായ്മയും ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്ക് കാണാനാകില്ല. ഇന്ന് നിലനില്‍ക്കുന്ന അനിശ്ചിതത്വവും ആശങ്കയും ഇല്ലായ്മ ചെയ്യാനുള്ള മാതൃക ഈ കൂട്ടായ്മയില്‍ നിന്ന് ഉണ്ടാകുമെന്ന് ലോകം ഉറ്റുനോക്കുന്നു. വളര്‍ച്ചയ്ക്കും തൊഴിലിനുമായി നമ്മുടെ കൈവശം വ്യക്തമായ പദ്ധതിയുണ്ട്. അദ്ദേഹം പറഞ്ഞു.
എന്നാല്‍ നേതാക്കള്‍ക്കിടയിലെ ചില അഭിപ്രായഭേദങ്ങള്‍ എന്ത് നേട്ടമുണ്ടാക്കും എന്നതിന് തടസ്സമായിരിക്കും. എന്നാല്‍ വെറുതെ എഴുതി വായിക്കുന്നതിന് പകരം വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട് പങ്കു വയ്ക്കപ്പെടുകയാണെങ്കില് അത് ഏറെ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: