ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ മാലാകു ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മലാകു ദ്വീപിന് 46 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു മീറ്റര്‍(3.3 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്ന് മുന്നറിയിപ്പാണ് പെസഫിക് സുനാമി വാണിങ് സെന്റര്‍ നല്‍കുന്നത്.
ഇന്തോനീഷ്യയുടെ 300 കിലോമീറ്റര്‍ പരിധിയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്‍ഡോനീഷ്യ, ഫിലിപ്പൈന്‍സ്, പലാവു, പാപുവ ന്യൂ ഗിനിയ, സോളമന്‍ ഐലന്‍ഡ്‌സ്, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ജപ്പാനിലെ ഒക്കിനാവ, തായ് വാന്‍ എന്നിവിടങ്ങളില്‍ സുനാമിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അര മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍വരെയാണ് സുനാമി മുന്നറിയിപ്പ് നിലവിലുള്ളത്.
മുപ്പത് സെന്റീമീറ്റര്‍(12 ഇഞ്ച്) മുതല്‍ ഒരു മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാകും ഇന്തോനേഷ്യയില്‍ ഉണ്ടാവുക. മുപ്പത് സെന്റീമീറ്ററില്‍ താഴെയുള്ള തിരമാലകളെ ഫിലിപ്പൈന്‍സ് തീരത്ത് ഉണ്ടാവുകയുള്ളെന്നും കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യയില്‍ 2004ലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 2.5ലക്ഷം പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: