ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ കാണാതായത് 12 പേരെ. സ്ത്രീകളും കുട്ടികളും ഈ ലിസ്റ്റില്‍പ്പെടുന്നു. ജനുവരി മാസത്തില്‍ മൂന്ന് പേരെയാണ് കാണാതായത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് പേരെവീതം കാണാതായി.
മേയ് മാസത്തില്‍ ഒരാളെയാണ് ജില്ലയില്‍ നിന്നും കാണാതായത്. ജൂണ്‍ മാസത്തില്‍ മിസിംങ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ജൂലൈയില്‍ രണ്ട് പേരെ കാണാതായി. ലോക്കല്‍ പോലീസ് ഇതില്‍ പകുതിയോളം പേരെ കണ്ടെത്തിയതായാണ് വിശദീകരണം. എന്നാല്‍ 2014 ജനുവരി മുതല്‍ കാണാതായിരിക്കുന്നവര് തിരിച്ചെത്തിയിട്ടും കേരള പോലീസിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നും ഇവരെ നീക്കം ചെയ്തിട്ടില്ല. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാറില്ല എന്നതിനുത്തമ ഉദാഹരണമാണ് നാടുവിട്ട് തിരികെയെത്തി നാളുകളായിട്ടും ലിസ്റ്റില്‍ നിന്നും ഇവരെ നീക്കം ചെയ്യാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: