തിരുവല്ല: റവന്യൂജില്ലാ സാസ്ത്ര-ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര- പ്രവര്‍ത്തിപരിചയമേള സമാപിച്ചു. ശാസ്ത്ര-ഐടി—-സാമൂഹ്യശാസ്ത്രമേളകളില്‍ കോന്നിയും ഗണിതശാസ്ത്ര- പ്രവര്‍ത്തി പരിചയമേളകളില്‍ തിരുവല്ലയും ജേതാക്കളായി. ശാസ്ത്രമേളയില്‍ 113 പോയിന്റ് നേടിയാണ് കോന്നി ഒന്നാമതെത്തിയത്. രണ്ടാമതെത്തിയ അടൂരിന് 98 പോയിന്റ് ല‘ിച്ചു. തിരുവല്ലയാണ് മൂന്നാമത്. ഗണിത ശാസ്ത്രമേളയില്‍ തിരുവല്ല 128 പോയിന്റും കോന്നി 109 ഉം കോഴഞ്ചേരി 80 പോയിന്റും നേടി. പ്രവര്‍ത്തി പരിചയമേളയില്‍ കോന്നിയാണ് രണ്ടാമത്. ഐടി മേളയില്‍ മല്ലപ്പള്ളി രണ്ടാമതെത്തി. രണ്ടുദിവസമായി നടന്ന മേളയില്‍ 3500 ല്‍പരം ശാസ്ത്ര പ്രതി‘കളാണ് 11 വിദ്യാ‘്യാസ ഉപജില്ലകളില്‍നിന്നായി പങ്കെടുത്തത്. ഇന്നലെ നടന്ന മംഗള്യാന് സെമിനാറില്‍ ഐഎസ്ആര്‍ഒ ഡിവിഷണല്‍ ഹെഡ് ബി. സുകുമാര്‍ ക്ലാസ്സ് നയിച്ചു. മംഗള്യാന് ദൗത്യത്തിന്റെ ഒരോഘട്ടവും അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു. സമാപനസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡല്സിസാം ഉദ്ഘാടം ചെയ്തു. കൗണ്‍സിലര്‍ ജോസ്പഴയിടം അദ്ധ്യകഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാ ന്റിംഗ് കമ്മറ്റി ചെയര്മാന് അംബികാമോഹന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഡിഡി പി.എസ്. മാത്യു, ഡിഇഒ രമണി എസ്. പ്രഥമാദ്ധ്യാപകരായ ലീലാമ്മ ജോര്‍ജ്ജ്, സാറാമ്മഉമ്മന്, സി.ലിനറ്റ്, പ്രൊജക്ട് ആഫീസര്‍ സതീഷ്, സ്മിജുജേക്കബ്ബ്, അനില്‍ സി ഉഷസ്സ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: