കൊച്ചി: സിഎംഐ സഭയുടെ ആഭിമുഖ്യത്തിലുള്ള ആലുവ ചുണങ്ങംവേലിയില്‍ ആരംഭിക്കുന്ന രാജഗിരി ഹോസ്പിറ്റലെ ഔട്ട് പേഷ്യന്റ് വിഭാഗം 17 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടൊപ്പം ലാബ്, റേഡിയോളജി, ഫാര്‍മസി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഒപി വിഭാഗത്തില്‍ ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയോളജി, യൂറോളജി, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, റീപ്രൊഡക്ടീവ് മെഡിസിന്, ന്യൂറോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരുടെ സേവനം ലഭ്യമാകും.
അന്താരാഷ്ട്ര നിലവാരമുള്ള സര്‍ജറി വിഭാഗങ്ങളാണ് രാജഗിരി ഹോസ്പിറ്റലില്‍ ഒരുങ്ങുന്നത്. ലോകോത്തര ഹൈബ്രിഡ് തിയേറ്റര്‍ ഉള്‍പ്പടെ 14 അള്‍ട്രാ മോഡേണ്‍ ഓപ്പറേറ്റിംങ് റൂമുകള്‍ ഇവിടെയുണ്ട്. ഓപ്പണ്‍ എന്‍ഡോസ്കോപ്പിക്ക്, ലാപ്രോസ്കോപ്പിക്ക്, മിനിമലി ഇന്‍വേസീവ്, റോബോട്ടിക്, ഇമേജ് ഗൈഡഡ് നാവിഗേഷന്‍ അസിസ്റ്റന്‍സ് തുടങ്ങിയ സര്‍ജറികള്‍ക്ക് ഇവിടെ സൗകര്യമുണ്ടാകും. ഇന്‍ട്രാ ഓപ്പറേറ്റീവ് ഇമേജിംങ് സംവിധാനങ്ങളും ഉടനെ ഇവിടെ സ്ഥാപിതമാകും. രാജഗിരി ഹോസ്പിറ്റലിന്റെ ഭാവി പദ്ധതികളില്‍ അള്‍ട്രാ ഓങ്കോളജി വിഭാഗവും വാര്‍ദ്ധക്യസഹജ രോഗങ്ങള്‍ക്കുള്ള ചികിത്സാ വിഭാഗവും എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ എന്നിവയും ഉടന്‍ സ്ഥാപിതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: