കര്‍ത്താ സാര്‍ പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍നിന്ന് പില്‍ക്കാലത്ത് സംഘടനയ്‌ക്ക് ഒട്ടേറെ മികച്ച പ്രവര്‍ത്തകരും പ്രചാരകന്മാരും ഉണ്ടായി. ഇത് കര്‍ത്താസാറിന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരിടത്ത് പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, കര്‍ത്താ സാര്‍ പ്രചാരകനായിരുന്ന സ്ഥലങ്ങ ളിലെല്ലാം പില്‍ക്കാലത്ത് ചെല്ലുമ്പോള്‍ ഞങ്ങളുടെ പ്രചാരകന്‍ കര്‍ത്താസാറാ യിരുന്നുവെന്ന് ആളുകള്‍ പറയുമായിരുന്നു.
സൗമ്യനും സരസനുമായിരുന്നു കര്‍ത്താസാര്‍. പഴയ തലമുറയിലെ ഒരു മാതൃകാ സ്വയം സേവകന്‍. ചിരിച്ച മുഖവുമായി രസിക ഭാഷണങ്ങളുമായി മാത്രമേ കര്‍ത്താ സാറിനെ കാണുമായിരുന്നുള്ളു. എന്നാല്‍ സംഘടനാ വിഷയങ്ങളില്‍ വിട്ടുവീഴ്ചകളില്ലായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. അഞ്ചുവര്‍ഷം പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. സംഘപ്രവര്‍ത്തനത്തിന് അടിത്തറയിടുന്ന പ്രവര്‍ത്തനം മുതല്‍ നടത്തേണ്ടിയിരുന്ന സ്ഥലങ്ങളിലായിരുന്നു പ്രചാരക പ്രവര്‍ത്തനം നയിച്ചത്.
നര്‍മ്മ രസികനായിരുന്ന അദ്ദേഹം സ്വയം പരിഹസിച്ചും മറ്റുള്ളവര്‍ക്കൊപ്പം വിനോദിച്ചിരുന്നു. മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്ന കര്‍ത്താ സാറിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: