ഐക്യരാഷ്ട്രസഭ: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വ കാര്യത്തില്‍ ഭാരതത്തിന് യുകെ, ഫ്രാന്‍സ്, നേപ്പാള്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണ.
ശക്തമായ ഐക്യരാഷ്ട്രസഭക്ക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കേണ്ടതുണ്ട്. സെക്യുരിറ്റി കൗണ്‍സില്‍ പുന:സംഘടന വളരെയധികം നീണ്ട് പോവുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഎന്‍ പുന:സംഘടന അത്യന്താപേക്ഷിതമാണ്. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ രക്ഷാസമിതി പുന:സംഘടനക്ക് ഉയര്‍ന്ന മുന്‍തൂക്കം നല്‍കുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സാം ക്യൂട്സ പറഞ്ഞു.
ശക്തമായ ഐക്യരാഷ്ട്രസഭക്കായി 2015ല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിക്കണമെന്ന് ഭാരതം ശക്തമായി ആവശ്യപ്പെട്ടുവരികയാണ്.സ്ഥിരാംഗത്വത്തിനുളള ഭാരതം, ജര്‍മനി, ബ്രസില്‍, ജപ്പാന് തുടങ്ങിയ രാഷ്ട്രങ്ങളുടെ ആവശ്യത്തെ തങ്ങള്‍ പിന്താങ്ങുന്നതായി യുഎന്നിലെ യുകെ അംബാസഡര്‍ മാര്‍ക്ക് ലയാള് പറഞ്ഞു. വീറ്റോ പവറാണ് പുന:സംഘടനക്ക് തടസമായി നില്‍ക്കുന്നത്.
ഫ്രാന്‍സ് പ്രതിനിധി ഫ്രാങ്കോയിസ് സേവ്യര്‍ ഡെന്യൂ ഭാരതം, ജര്‍മനി, ബ്രസില്‍, ജപ്പാന് എന്നീരാഷ്ട്രങ്ങള്ക്ക് സ്ഥിരാംഗത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. നേപ്പാള്‍ പ്രതിനിധികളും ഇതിനെ പിന്തുണച്ചു. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്.
2005ലെ വേള്‍ഡ് സമ്മിറ്റില്‍ യുഎന്‍ പുന:സംഘടന ഏവരും സമ്മതിച്ചതാണ്. ഇപ്പോള്‍ പത്ത് വര്‍ഷം ആകുന്നു. ഈ സാഹചര്യത്തില്‍ ലോകനേതാക്കള്‍ യുഎന്‍ പുന:സംഘടനക്ക് മുന്‍കൈ എടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: