റാവല്‍പിണ്ടി: പാകിസ്ഥാന് ആണവായുധവാഹക ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലായ ‘ഷഹീന്2(ഹത്ഫ്6)’ വിജയകരമായി പരീക്ഷിച്ചു. ഇസ്ലാമബാദിലെ സൈനിക വിഭാഗത്തിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
1500 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണ പ്രഹര സ്ഥാനം അറബിക്കടലിലായിരുന്നു.
മിസൈല്‍ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാന്‍ ജനറല്‍ സ്റ്റാറ്റര്‍ജിക് പ്ലാന്‍സ് ഡിവിഷന്റെ ഡയറക്ടര്‍ ലഫ്. സുബൈര്‍ മുഹമ്മദ് ഹയാത്, ആര്‍മി സ്റ്റാറ്റര്‍ജിക് ഫോഴ്സ് കമാന്‍ഡിന്റെ കമാന്‍ഡര്‍ ലഫ്. ഒബൈദ് ഉള്ളാ ഖാന് എന്നിവര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: