പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ശിശുമരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ഇടതു-വലത് മുന്നണികളുടെ ആദിവാസി വഞ്ചനയ്ക്കെതിരേയും സംസ്ഥാനസര്‍ക്കാരിന്റെ ആദിവാസി ദ്രോഹനടപടികള്ക്കെതിരേയും ബി.ജെ.പി പട്ടികജാതി പട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് അട്ടപ്പാടി ഐടിഡിപി ഓഫീസിലേക്ക് ആദിവാസി സംരക്ഷ ണ മാര്‍ച്ച് നടത്തും.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന് ശിശുമരണം നടന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ അട്ടപ്പാടിയില്‍ 19 ശിശുമരണങ്ങള്‍ നടന്നിട്ടും കമ്മിഷന് അന്വേഷണം നടത്താതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.
പട്ടികവിഭാഗങ്ങള്‍ക്കായി ചെലവഴിച്ച തുക ഫലപ്രാപ്തിയിലെത്തിയില്ല എന്നും ബിനാമികള്‍ തട്ടിയെടുക്കുന്നു എന്നുമുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പദ്ധതി നടത്തിപ്പില്‍ വീഴ്ചയുണ്ടായി എന്ന കെസി ജോസഫിന്റെയും പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് സമ്മതിക്കുന്നതാണ്. എം.ബി.രാജേഷ് എം.പി അട്ടപ്പാടിയില്‍ നടത്തുന്ന നിരാഹാര സമരം മറ്റൊരു തട്ടിപ്പാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം എം.പിയായിരുന്ന രാജേഷും പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രിയായിരുന്ന എ.കെ. ബാലനും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക ് വേണ്ടി എന്ത് വികസനമാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കണമെന്നും ഷാജുമോന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: