മെല്‍ബണ്‍: 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരത്തിന്റെ സാധാരണ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. വില്‍പ്പനയാരംഭിച്ച് 12 മിനിറ്റുകള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ ആരാധകര്‍ വാങ്ങിത്തീര്‍ത്തത്. അതേസമയം, ഹോളിഡേ, ബിസിനസ് പാക്കേജുകൡലെ മുന്തിയഇനം ടിക്കറ്റുകള്‍ വാങ്ങാന്‍ ഇനിയും അവസരമുണ്ട്. ഫെബ്രുവരി 15ന് അഡ്ലെയ്ഡിലാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഏകദേശം 20000 ഓളം ഇന്ത്യക്കാര്‍ കളി കാണാനെത്തുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: