അബുദാബി: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റിനെ തോല്‍വി തുറിച്ചു നോല്ക്കുന്നു. 480 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം തേടിയ കിവികള്‍ നാലാം ദിനം എട്ടിന് 174 എന്ന നിലയില്‍. മാര്‍ക്ക് ക്രെയ്ഗും (27), ഇഷ് സോധിയും (27) ക്രീസില്‍. ബ്രണ്ടന്‍ മക്കല്ലം (39), കോറി ആന്ഡേഴ്സന് (23) കെയ്ന്‍ വില്യംസണ് (23) എന്നിവര്‍ രണ്ടക്കം കടന്നു. സുള്‍ഫിക്കര്‍ ബാബറും യാസില്‍ ഷായും റഹത്ത് അലിയും രണ്ടു വിക്കറ്റുകള്‍ വീതം പിഴുതു.
നേരത്തെ, മുഹമ്മദ് ഹഫീസിന്റെ (101 നോട്ടൗട്ട) സെഞ്ച്വറിയുടെ മികവല്‍ പാക് പട രണ്ടാം ഇന്നിംഗ്സ് 2ന് 175 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: