മാവേലിക്കര: കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ വള്ളക്കാലി ജങ്ഷനു സമീപമുള്ള കാര്‍ ഷോറൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍, ഓഫീസ് രേഖകള്‍ എന്നിവ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സെക്യൂരിറ്റി ജീവനക്കാരന് ഓഫീസിനുള്ളില്‍ തീ കണ്ടത്. എന്നാല്‍ ഇയാളുടെ പക്കല്‍ അഗ്നിശമന സേന, പോലീസ് എന്നിവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. അതിനാല്‍ സൈക്കിളില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ അഗ്നിശമന സേനയെയും വൈദ്യുതി വകുപ്പ് ഓഫീസിലും അറിയിച്ചു. മാവേലിക്കര അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീ അണച്ചു. ഓഫീസ് മുറിയ്ക്കു സമീപം നിരവധി മാരുതി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോറൂമില്‍ വേണ്ട രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: