ബാഗ്ദാദ്: വടക്കന്‍ ഇറാക്കിലെ മൊസൂളില്‍ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ എട്ടു ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭീകരരെ ചികിത്സിക്കുന്നതിനായി സംഘത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ ആശുപത്രികളില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പരിക്കേറ്റവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ ഗ്രാമവാസികളോട് തീവ്രവാദികള്‍ മൈക്കിലൂടെ ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മൊസൂളിലെ ആശുപത്രികള്‍ മുഴുവന്‍ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വടക്കന്‍ ഇറാക്കിലെ അന്‍ബര്‍ പ്രവിശ്യയിലെ തീവ്രവാദ നേതാവും അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്
സിറിയയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ക്വയിം പട്ടണത്തില്‍ ഭീകരര്‍ യോഗം ചേരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഈ പട്ടണം ഐ.സ് ഭീകരര്‍ നേരത്തെ തന്നെ പിടിച്ചെടുക്കുകയും ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: