ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 31 പേര് കൊല്ലപ്പെട്ടു. ഏകദേശം നൂറോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സ്ഥലങ്ങളിലായി ആറോളം കാര്‍ ബോബുകളാണ് പൊട്ടിത്തെറിച്ചത്. ഐഎസ്ഐഎസ് ഭീകരരാണ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍.
ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് സ്ഫോടനം നടന്നത്. ബാഗ്ദാദിലെ സിനാ തെരുവില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏകദേശം പത്തോളം പേര് കൊല്ലപ്പെട്ടു. അല്‍ അമീനില്‍ ഒരു വ്യാപാരസ്ഥാപനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ സ്ഥലത്തു നിന്നു മാറുകയായിരുന്നു. ഇവിടെ എട്ടുപേര്‍ മരിച്ചു.
റമാദി പട്ടണത്തിലെ ചെക്ക്പോയിന്റിലാണ് പിന്നീട് സ്ഫോടനം നടന്നത്. ചെക്ക് പോയിന്റില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇറാക്കിന്റെ കിഴക്കന്‍ പ്രവശ്യയായ അന്ബാറില്ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ തലവനായ അബുബക്കര്‍ ബഗ്ദാദിയുടെ കൂട്ടാളികളെ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്ത്വത്തിലുള്ള സേന വ്യോമാക്രമണങ്ങള്‍ നടത്തിയിരുനു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇപ്പോഴുണ്ടായ സ്ഫോടനം.
ഇതിനിടയില്‍ ഐഎസിനെതിരെയുള്ള യുദ്ധത്തിനായി 1500സൈനികരെക്കൂടി അമേരിക്ക ഇറാഖിലേക്കയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: