വാഷിംഗ്ടണ്‍: ഇറാഖിലേക്ക് 1,500 സൈനികരെ കൂടി അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരോട്് പോരാടുന്ന കുര്‍ദ്ദിഷ് സൈന്യത്തിന് ആവശ്യമായ പരിശീലനവും ഉപദേശവും നല്‍കുന്നതിനാണ് സംഘത്തെ വിന്യസിക്കുന്നത്.
കുര്‍ദിഷ് സൈന്യത്തിന് സഹായം നല്കുകയല്ലാതെ, ഇവര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കില്ല.
ഇറാഖി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഒബാമ ഭരണകൂടത്തിന്റെ തീരുമാനം.ഇതോടെ ഇറാഖിലുള്ള അമേരിക്കന്‍ സൈനീകരുടെ എണ്ണം 2900 ആയി
.അമേരിക്കന്‍ കോണ്‍ഗ്രസിനോട് ഇറാഖിലെയും സിറിയയിലെയും സൈനിക നടപടികള്‍ക്കായി 560 കോടി ഡോളര്‍ അധികം ധനസഹായം ഒബാമ ആവശ്യപ്പെട്ടതായി വൈസ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇറാഖിലേക്ക് സൈന്യത്തെ അയക്കാന്‍ നീക്കമുണ്ടെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഎസ് തീവ്രവാദത്തിനെതിരെ കൂടുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാഖ് ഗവണ്മെന്റിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് അമേരിക്കന്‍ നീക്കം.
പ്രധാനമായും ബാഗ്ദാദും എറിബലും ആയിരിക്കും പുതുതായെത്തുന്ന അമേരിക്കന്‍ സൈന്യത്തിന്റെ പ്രവത്തന മണ്ഡലം. ഇറാഖിന്റെ ഭൂരിഭാഗം മേഖലകളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: