കാഞ്ഞാര്‍ : ഇടവേളയ്ക്ക് ശേഷം കാഞ്ഞാറില്‍ വീണ്ടും നായ്ക്കള്‍ക്ക് വെട്ടേറ്റു. കഴുത്തിന് മുകളില്‍ ആഴത്തില്‍ വെട്ടേറ്റനായയെ കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ കണ്ടത്. വെട്ടേറ്റഭാഗം പുഴുവരിച്ച നിലയിലാണ്. രണ്ട് മാസം മുന്‍പ് ഇവിടെ നായ്ക്കള്‍ക്ക് വെട്ടേറ്റ വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്ത്തകന് എം.എന്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വെട്ടേറ്റ നായ്ക്ക് പരിചരണം ഒരുക്കിയിരുന്നു. വാര്‍ഡ് മെമ്പര്‍ പ്രസാദ് രാമകൃഷ്ണനും അന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ ശ്രമം നടത്തിയില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് വീണ്ടും കാഞ്ഞാറില്‍ നായ്ക്കള്‍ക്ക് വെട്ടേറ്റത്. സംഭവത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നതിന് അധികാരികള്‍ തയ്യാറാകുന്നില്ല. തീവ്ര സ്വഭാവമുള്ള മത സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: