കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉണ്ടായ അഗ്നിബാധയെത്തുര്ന്ന് ദോഷങ്ങള്‍ അകറ്റുന്നതിനായി ഭക്തജനങ്ങള്‍ അഖണ്ഡനാമജപയജ്ഞം നടത്തി. ദേവിയുടെ തിരുനാളായ കാര്‍ത്തിക നാളില്‍ ക്ഷേത്ര നടപ്പന്തലില്‍ രാവിലെ 6ന് ആരംഭിച്ച നാമജപം വൈകിട്ട് 6ന് സമാപിച്ചു. വന്‍ ഭക്തജന സാന്നിദ്ധ്യം പരിപാടിയെ ഭക്തിസാന്ദ്രമാക്കി.
സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരി, ക്ഷേത്ര ഊരാണ്മ ദേവസ്വം വൈസ് പ്രസിഡന്റ് മുരളീധരന് നമ്പൂതിരി, മുന്‍ ദേവസ്വം മാനേജര്‍ സി.എന്‍. ശങ്കരന് നമ്പൂതിരി, 777 നമ്പര്‍ കുമാരനല്ലൂര്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി ഉണ്ണികൃഷ്ണന് നഗരൂര്‍, ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കോട്ടയം വിഭാഗ് സേവാ പ്രമുഖ് സി.ബി. സോമന്, ജില്ലാ കാര്യവാഹ് ആര്. രാജീവ്, ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്. സാനു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന്, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. എസ്. വി. പ്രദീപ്, കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ഡി. ഹരിനാരായണന്, ബിജെപി കോട്ടയം നഗരസഭാ കുമാരനല്ലൂര്‍ നോര്‍ത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. ശശി, സെക്രട്ടറി പി.ടി. റിനോഷ്, മണ്ഡലം സെക്രട്ടറി രേണുക ശശി. 1462 നമ്പര്‍ എന്‍എസ്എസ് നടുഭാഗം കരയോഗം പ്രസിഡന്റ് ഭാസ്കരന് നായര്‍, 777 നമ്പര്‍ എന്‍എസ്എസ് വനിതാ സമാജം പ്രസിഡന്റ് ലീല, എന്‍എസ്എസ് കോട്ടയം താലൂക്ക് വനിതാ സമാജം മെമ്പര്‍ വിമല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: