ഭൂട്ടാന്: ഇന്ത്യന്‍ രൂപ ഭൂട്ടാനിലും നേപ്പാളിലും നിയമപരമാക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലും ഇന്ത്യന്‍ രൂപ ഉപയോഗിക്കാനാകും. നിലവില്‍ നൂറു രൂപവരെയണ് ഇരു രാജ്യങ്ങളിലും നിയമപരമായി ഉപയോഗിച്ചു വരുന്നത്. ഈ നിയമം മാറ്റി 500- ന്റെയും ആയിരത്തിന്റെയും ഉള്‍പ്പെടെയുള്ള രൂപ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കുന്നത്.
ധനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നവംബര്‍ 22 മുതല്‍ 27 വരെ കാഠ്മണ്ഡുവില്‍ നടക്കു ന്ന സാര്‍ക്ക് ഉച്ചകോടിക്കുമുന്നോടിയായാണ് ഈ തീരുമാനം.
അതേസമയം, അതിര്‍ത്തി വ്യാപാരം എളുപ്പത്തിലാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നതിലെ പരിമിതികള്‍ പലപ്പോഴും ടൂറിസം മേഖലയെപ്പോലും ബാധിക്കാറുണ്ട്. അയല്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഈ പോരായ്മകള്‍ കൂടി പരിഹരിക്കുകയെന്നതുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ വിദേശനയത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ചലനമുണ്ടാകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അയല്‍രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അയല്രാജ്യങ്ങള്ക്കുകൂടി പ്രയോജനപ്പെടുന്ന പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. അതിര്‍ത്തികള്‍ വെറും പാലങ്ങളാണ് എന്നാല്‍ അത് തടസ്സങ്ങളല്ലെന്ന് നേപ്പാള്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: