കുണ്ടറ: കേരളപുരം ജംഗ്ഷനില്‍ റയില്‍വേ ഭൂമിയും നാഷണല്‍ ഹൈവേയും കയ്യേറി അനധികൃതമായ വ്യാപാരസ്ഥാപനങ്ങളും മത്സ്യമാംസവ്യാപാരവും നടത്തുന്നതില്‍ ഹിന്ദുഐക്യവേദി പെരിനാട് പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു.
പൊതുജനങ്ങളെയും ഗതാഗതത്തെയും സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ അധികാരികളുടെ സത്വരശ്രദ്ധ പതിയണമെന്ന് ജില്ലാസെക്രട്ടറി പുത്തൂര്‍ തുളസി യോഗത്തില്‍ ആവശ്യപ്പെട്ടു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുവാനും പഞ്ചായത്ത് സമിതി തീരുമാനിച്ചു. ഹിന്ദുഐക്യവേദി പഞ്ചായത്ത് സമിതിപ്രസിഡന്റ് ജി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: