ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന് വംശജനുള്‍പ്പടെ
നാല് പേര് അറസ്റ്റില്‍.
ബ്രിട്ടന്റെ ഭീകര വിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ സ്മരണാര്‍ത്ഥമായി അല്ബേര്ട്ട് ഹാളില്‍ സംഘടിപ്പിച്ചിരുന്ന ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കവേ രാജ്ഞിയെ വധിക്കുകയെന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. ഒരാഴ്ച്ചയായി ഇവര്‍ ഇതിനായി പദ്ധതി ആസൂത്രണം ചെയ്ത് വരികയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
പടിഞ്ഞാറന്‍ ലണ്ടനിലെ പ്രദേശങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ 19 വയസുള്ള പാക്കിസ്ഥാന് സ്വദേശി നേരത്തെ ലണ്ടിനില്‍ താമസിച്ചിരുന്നതായാണ് സൂചന. ഹൈ വൈകാംബെയില് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
22 മുതല്‍ 27 വയസുവരെ പ്രായമുള്ളവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: