വാഷിംഗ്ടണ്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടുന്നതിന് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയക്കുന്നു.
ഭീകരരെ നേരിടാന്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന 1400 സൈനികര്‍ക്ക് പുറമേ 1500 സൈനികരെ കുടി ഇവിടേയ്ക്ക് അയക്കാനാണ് പ്രസിഡന്റ് ഒബാമ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 2900 സൈനികര്‍ ഐഎസിനെ നേരിടുന്നതിന് ഇറാഖില്‍ തമ്പടിക്കും.
ഭീകരരെ നേരിടുന്നതിന് ഇറാഖ് സര്‍ക്കാര്‍ അമേരിക്കയോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമയുടെ തീരുമാനം.
കുര്‍ദ് സൈന്യത്തിന്റെ മൂന്ന് യൂണിറ്റുകള്‍ക്കും ഇറാഖി സൈന്യത്തിന്റെ ഒന്‍പത് യുണിറ്റുകള്ക്കുമാണ് യുഎസ് പരിശീലനം നല്‍കുക.
ബാഗ്ദാദിനും എറിബിലിന്റെയും പ്രാന്തപ്രദേശങ്ങളിലാണ് സൈനികരുടെ സേവനം ലഭ്യമാകുക. നിലവില്‍ ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഐഎസ് ഭീകരര്‍ കൈയടക്കി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: