കറുകച്ചാല്‍ : ജയലളിതയുടെ ജാമ്യത്തിനു വേണ്ടിബ്രഹ്മധര്മ്മാലയത്തില് നടത്തിയ പ്രത്യേക പ്രാര്‍ത്ഥന ഫലം കണ്ടതിന്റെ സന്തോഷത്തില്‍ പൂരെട്ച്ചി തലൈവി പസുമായ് തമിളകം സ്ഥാപകന്‍ വി.എന്‍.സുന്ദരരാജന് പത്ത് ലക്ഷത്തി എണ്ണായിരം രൂപ ബ്രഹ്മധര്മ്മാലയത്തിന് സംഭാവന നല്കി. ജയലളിതയ്ക്ക് ജാമ്യം ലഭിക്കാതെ വന്ന പ്രത്യേക സാഹചര്യത്തിലാണ് രവിമാസ്റ്ററുമായി സുന്ദരരാജന് വി.എന്‍. സംസാരിച്ചതും പ്രാര്‍ത്ഥനക്കായി ആവശ്യപ്പെട്ടതും നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പാക്കുക വഴി ബഹുഭൂരിപക്ഷം തമിഴ്ജനതയ്ക്കും സുസമ്മതനായിതീര്‍ന്ന നേതാവാണ് ജയലളിത.
അറസ്റ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ ക്രമസമാധന നില തകരുകയും നിരവധി പേരുടെ ആത്മഹത്യക്ക് ഇടയാക്കുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യമാണ് പ്രാര്‍ത്ഥന നടത്താന്‍ പ്രേരണയായത്. ബ്രഹ്മധര്മാലയ ആചാര്യന് ഡോ. എം.ഡി. രവിമാസ്റ്റര്‍ പറഞ്ഞു. സംഭാവന തുക ബ്രഹ്മധര്മ്മാലയത്തിന്റെ സാമൂഹ്യ സേവന പദ്ധതിക്കള്‍ക്കായി വിനിയോഗിക്കുമെന്നും രവിമാസ്റ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: